---
title: "കെ എം മാണി എക്സലൻസി അവാർഡ് 2026"
english_title: "K. M. Mani Excellence Award 2026"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/373017/K. M. Mani Excellence Award 2026"
published_at: "2026-07-17T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5a1d54cd040_842778.jpg"
keywords: ["Km mani"]
---

# കെ എം മാണി എക്സലൻസി അവാർഡ് 2026

> **Lead Summary:** പിറവം.... കെ എം മാണി എക്സലൻസി അവാർഡ് 2026

## Article Content

പിറവം.... കെ എം മാണി എക്സലൻസി അവാർഡ് 2026

കേരളത്തിലെ ജനപ്രിയ നേതാവും മുൻ ധനകാര്യ മന്ത്രിയുമായിരുന്ന കെ. എം. മാണി സാറിൻ്റെ സ്‌മരണാർത്ഥം കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മിറ്റി, 2026 ലെ പ്ലസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായി കെ. എം. മാണി എഡ്യൂക്കേഷണൽ എക്‌സലൻസ് അവാർഡ് സമർപ്പിക്കുന്നു.

സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന ഈ ബൃഹത്തായ പരിപാടി യിലൂടെ അർഹരായ മുഴുവൻ വിദ്യാർത്ഥികളേയും ആദരിക്കാനാണ് സംഘടന തീരുമാനിച്ചിരിക്കുന്നത്. ഈ മഹത്തായ സംരംഭത്തിലേക്ക് ഏവരുടേയും വിലയേറിയ സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നു.

2026 ജൂലൈ 18 ശനിയാഴ്‌ച രാവിലെ 10 മണിക്ക് പിറവം ചിൽഡ്രൻസ് പാർക്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന അവാർഡ് ചടങ്ങിൽ പിറവം നിയോജക മണ്ഡലത്തിലെ പ്ലസ്‌ പരീക്ഷയിൽ ഫുൾ എം നേടിയ മുഴുവൻ വിദ്യാർത്ഥി കളെയും കെ.എം. മാണി എഡ്യൂക്കേഷണൽ എക്‌സലൻസ് അവാർഡും ബാക്ക്പാക്ക് ബാഗും നൽകി ആദരിക്കുന്നു.

പിറവം നിയോജക മണ്ഡലത്തിലെ പ്ലസ്‌ടുവിന് ഏറ്റവും മികച്ച വിജയം കൈവരിച്ച 2 സ്കൂ‌ളുകളായ പിറവം എം കെ. എം. ഹയർസെക്കൻഡറി സ്‌കൂളിനേയും വടകര സെൻ്റ് ജോൺസ് ഹയർസെക്കൻഡറി സ്‌കൂളിനേയും ബികോം (ടാക്സേഷൻ) പരീക്ഷയിൽ എം. ജി. സർവ്വകലാശാലയിൽ നിന്ന് ഒന്നാം റാങ്ക് നേടിയ കുമാരി സാനിയ സാജൻ വെള്ളുക്കാട്ടിൽ, പിറവം, സിഎ പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുമാരി രൂത്ത്‌മോൾ നെല്ലിക്കൽ, പിറവം, കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ നിന്ന് എൽ എൽ.എം. പ്രോഗ്രാമിൽ ഒന്നാം റാങ്ക് നേടിയ കുമാരി മേഘ മരിയ ലാൽ വേലമ്മാരുകുടിയിൽ, പിറവം, എം ജി. സർവ്വകലാശാലയിൽ നിന്നും ബി.എസ് സി. സുവോളജിയിൽ നാലാം റാങ്ക് നേടിയ കുമാരി ആൻമരിയ വിജു മലേഷി ള്ളിൽ, പിറവം, എം.കെ.എം. ഹൈസ്‌കൂൾ 8-ാം വിദ്യാർത്ഥി, സോഷ്യൽ മീഡി യയിൽ തരംഗമായിമാറിയ ഗായകനായ മാസ്റ്റർ അലോഷി ആൻ്റണി ഷിബു എന്നിവരേയും ഈ അവസരത്തിൽ ആദരിക്കുന്നു. ഇതോടൊപ്പം പിറവം ഗവ ഹയർസെക്കൻഡറി സ്‌കൂളിനുള്ള അമേരിക്കൻ മലയാളി സംഘടനയായ ഫോമ യു.എസ്.എ സ്പോൺസർ ചെയ്‌തിട്ടുള്ള കമ്പ്യൂട്ടർ, സ്‌കൂൾ ബാഗ് വിതരണവും നടത്തപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/373017/K. M. Mani Excellence Award 2026)